2-May-2023 -
By. Business Desk
കൊച്ചി: ഏപ്രിലില്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ 3249 വാഹനങ്ങളുടെ വില്‍പ്പന നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022-23 സാമ്പത്തിക വര്‍ഷം 23 ശതമാനം വര്‍ധനവുണ്ടായതായി നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.ആഭ്യന്തര മൊത്തവ്യാപാരം 2617 യൂണിറ്റുകളും 632 യൂണിറ്റുകളുടെ കയറ്റുമതി വ്യാപാരവുമാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ ആഭ്യന്തര വില്‍പ്പനയില്‍ മാര്‍ച്ചില്‍ 8 ശതമാനം വളര്‍ച്ച രേഖപെടുത്തുയപ്പോള് ഏപ്രിലില്‍ 24 ശതമാനം വളര്‍ച്ചയാണ് രേഖപെടുത്തുയത്. നിസാന്‍ മാഗ്നൈറ്റിനു ലഭിച്ച ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ മുന്നോട്ടുള്ള വളര്‍ച്ചയുടെ ആക്കം കൂട്ടുന്നുണ്ട്. പതിനഞ്ചിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയിലൂടെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്നതിനൊപ്പംതന്നെ ആഭ്യന്തര വിപണിയിലും കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. ജിഡിപി വളര്‍ച്ചയും സാധാരണ മണ്‍സൂണും കണക്കിലെടുത്ത് ഉപഭോക്തൃ വികാരം പോസിറ്റീവായിതുടരുമെന്നും 202324 സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന ഒറ്റ അക്ക വളര്‍ച്ച നേടാനാകുമെന്നും പ്രത്യാശിക്കുന്നതായി നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.